2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ജ്യോനവന്‍

നവീന്‍ എന്നായിരുന്നു അവന്‍റെ പേര്. ആരോടും മറുത്തൊരു വാക്ക് പറയാതെ നല്ല ആ പുഞ്ചിരിയുമായി അവന്‍ എന്നും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഇനിയും അങ്ങനെത്തന്നെ ആകനെമേയെന്നഒരു പ്രാര്‍ത്ഥനയോടെ വിട നല്‍കാം അല്ലേ? അല്ല നമ്മള്‍ വിട നല്‍കി കഴിഞ്ഞു . ഇനിയുള്ളതെല്ലാം വെറും ഔപചാരികതകള്‍ മാത്രം. കണ്ണീരോടെ വിദ നല്‍കാനവില്ല , കാരണം നീ കരഞ്ഞു ഞങ്ങള്‍ കണ്ടിട്ടില്ല .. നാല്‌ വര്‍ഷം നീ എരിഞ്ഞു തീരുകയായിരുന്നുവോ? ഇത്രയും കാലം ഞങ്ങളെയൊക്കെ ചിരിപ്പിച്ചിട്ട് പെട്ടന്നങ്ങ് പോയെതെന്തിനു നീ ഒരു surprise തരുകായിയിരുന്നോ ? അറിയില്ല ഈ നഷ്ടം എങ്ങനെ നികത്തുമെന്ന്. എല്ലാ അര്‍ത്ഥത്തിലും ഒരു തീരാ നഷ്ടം തന്നെ. നഷ്ടം നികത്താനായി നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്ത്ഥികണമേ എന്നല്ലാതെന്തു ഞാന്‍ നിന്നോട് പറയേണ്ടു.
തോട്ടത്തിലെ നല്ല പൂക്കള്‍ തന്നയാണ് പറിച്ചെടുക്കപെടുക, അലങ്കാരത്തിനായി, അത് പോലെ നീയും പറിച്ചെടുക്കപ്പെട്ടു, അതല്ലേ സത്യം ? ആ നല്ല തോട്ടക്കാരനോട് വഴക്കിനില്ലാ, കാരണം അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ്. അവനൊന്നും വെറുതെ ചെയ്യുന്നില്ല , നന്മക്കായി മാത്രം ചെയ്യുന്നു...ആ നന്മയെതെന്നു മനസ്സിലാക്കി നിനക്കായി ഞങ്ങള്‍ വര്‍ത്ത്തിക്കാം ... അതാണോ നീ ആഗ്രഹിക്കുന്നത്.. അതോ നിന്‍റെ ഈ അവസ്ഥാന്തരത്ത്തിലൂടെ അതിനും നീ വഴി കണ്ടുവോ?? എന്തായാലും നന്മകള്‍ മാത്രം നേര്‍ന്നു ഞങ്ങള്‍കിടയില്‍ എന്നും ഉണ്ടായിരുന്ന നിന്നെ ഞങ്ങള്‍ക്കിനി അടുത്ത് കാണാനാവില്ല പഴയതുപോലെ എന്നത് ഒരു ദുഃഖം. എന്നാലും നിന്‍റെ ആ പുഞ്ചിരി തൂകി നില്ക്കുന്ന നല്ല ചിത്രം എന്നുമുണ്ടാവട്ടെ ഞങ്ങളില്‍....

അഭിപ്രായങ്ങളൊന്നുമില്ല: