2009 മാർച്ച് 15, ഞായറാഴ്‌ച

അഗത്തി ദ്വീപ്

അറബികടലിന്റെ മടിത്തട്ടില്‍ ഒരു കൊച്ചു മണ്‍ തുരുത്തായി നില്‍കുന്ന ഈ കൊച്ചു പ്രദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഒരുപാടു നാളായി കൊതിക്കുന്നു. ഇത്തിരി വലുപ്പമേയുള്ളുവെന്കിലും ഒത്തിരി നല്ല ഒരു സ്ഥലമാണിത്. ആരും ഒന്നു വന്നു കന്‍്ടു പോയാല്‍ വശ്യ മനോഹരിയായി വെള്ള ഞൊറികളുള്ള നീല പട്ടു പുതച്ചു നില്‍കുന്ന ഈ കൊച്ചു സുന്ദരിയെ അത്രക്കും ഇഷ്ടപ്പെട്ടു പോകും. ആകാശത്തിന്റെത്തില്‍ നിന്നും വ്യതിസ്തമായ ഇളം പച്ച കലര്‍ന്ന നീല നിറത്താല്‍ ചുറ്റപെട്ടു കിടക്കുന്ന ഈ കൊച്ചു പ്രദേശത്തിന്‍റെ ആകെ വിസ്തൃതി നാല്‌ ചതുരശ്ര കിലോമീറ്ററില്‍ അല്‍പ്പം താഴെയാണ്. കടല്‍ മാര്‍ഗം കൊച്ചിയില്‍ നിന്നും 18 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം. ആകാശമാര്ഗം വന്നാല്‍ ഒരു മണിക്കൂര്‍ ഇരുപതു മിനിട്ടു സമയം മാത്രമെ ഇവിടെയതാന്‍ എടുക്കകയുള്ളൂ.
ഇവിടെ ഈ നാട്ടില്‍ ഒരുപാടു നിഷ്കളങ്കാരായ മനുഷ്യര്‍ താമസിക്കുന്നു. എപ്പോഴും കടലിന്‍റെ ആരവം കേട്ടു തഴകിച്ച ഒരു ജന സമൂഹം. ഇവര്‍ുടെയിടയില്‍ ഒത്തിരി വൈവിധ്യമുള്ള ഒത്തിരിപേര്‍ അവര്കിടയില്‍ അലസന്‍്മാരുണ്ട്, കഠിനാധ്വാനികളുണ്ട്, പണക്കാരനുണ്ട്, പട്ടിണിപാവങ്ങളുണ്ട്.
ഒട്ടു മിക്കപേരും മീന്‍ പിടുത്തം ഒരു ഹോബിയോ തൊഴിലോ ആക്കിയവരാണ് . ചുറ്റുമുള്ള കടല്‍ അവര്‍ക്ക് സംരക്ഷകയും സംഹാരകയുമായി ഒരേ സമയം നില്‍കുന്നു.
ഈ നാടിന്‍റെ ഏതൊരു ചലനത്തിലും ഇവിടുത്തെ കാലവസ്ഥയ്കൊരു മുഖ്യപന്കുണ്ട്.

ഞാന്‍ aഗതthi enna ഈ കൊച്ചു ദ്വീപില്‍ എത്തിയത് ഒരു മഴകാലത്താണ്. ഇപ്പോള്‍ തിരിച്ചു പോകാന്‍ തയ്യാറെടുക്കുന്നതും ഒരു മഴകാലത്ത് ആണ്.

ഈ നാടിനെക്കുറിച്ചുള്ള കുറിപ്പുകള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും എഴുതുന്നതായിരിക്കും നന്നാവും എന്ന് എനിക്ക് തോന്നുന്നു.
തുടരും....
വര്‍ഷങ്ങള്‍ക്കു ശേഷം ഈ പേജില്‍ എന്തെങ്കിലും കുത്തി കുറിക്കാന്‍ തോന്നിയത് കൊണ്ടെഴുതുന്നു ... അഗത്തിയിലെ വിശേഷങ്ങള്‍ ഒക്കെ ഓര്‍മയില്‍ നിന്നും എഴുതി നോക്കാമെന്ന് കരുതുന്നു. 

അതെ ആ മഴക്കാലം ഒരിക്കലും മറക്കാനാവില്ല.. കാരണം കാശുണ്ടെങ്കിലും ഒന്നും നേടാന്‍ ആവില്ല എന്ന് മനസിലാക്കി തന്ന ഒന്നായിരുന്നു അത്. കപ്പല്‍ വരുന്നില്ല, ജീവിക്കാനായി ഭക്ഷണം കഴിക്കാന്‍ വായ്ക്ക് രുചിയുള്ളത് ഒന്നും അപ്പോള്‍ കിട്ടില്ലായിരിന്നു.. വന്നപ്പോള്‍ കൂടെ കൊണ്ട് വന്നതൊക്കെ തീര്‍ന്നും പോയിരിന്നു.. പിന്നാലെ വന്നവര്‍ കൊണ്ട് വന്നതും തീര്‍ന്നപ്പോള്‍ ബുദ്ധിമുട്ടായി. പിന്നെ പിന്നെ അതൊരു ശീലമായി . 


ആ കൊച്ചു തുരുത്തില്‍ പരിചയപെട്ട ആദ്യത്തെ നാടന്‍ പരിചയക്കാരന്‍ ഒരു അഹമെദ് കാക്ക ആണ്. ഞങ്ങളുടെ ക്വര്റെര്സിനരുകില്‍  ഇപ്പരഞായല്ക് ചെറിയ ഒരു തെങ്ങിന്‍ പുരയിടം ഉണ്ട്.. പരിച്ചയപെട്ടപ്പലെ കിട്ടി കരിക്ക്. പരിച്ചയപെടുതിയത് സുനില്‍ ഞാന്‍ അവിടെ നിന്നും പറഞ്ഞു വിട്ട ആള്‍. സുനിലിന്റെ നന്മയുടെ ഇത്തിരി എനിക്കൊരു ഗുണമായി വന്നു. അഹമെദ് എന്ന് തന്നെ ഈ കുറിപ്പില്‍ വിളിക്കാം കാരണം പ്രായെമേറെ ആയിരിന്നെങ്കിലും ആള്‍ ഒരു പാവം കുട്ടിയെ പോലെ ആയിരുന്നു. എന്നും രാവിലെ വന്നു ആ പറമ്പില്‍ കേട്ടിയിരുക്കുന്ന ആടിനെയൊക്കെ ഉള്ള പചിലയോക്കെ വെടിയില്‍ത്ടു കൊടുത്തു, ഇത്തിരി വെള്ളവും കൊടുത്ത്, ചെത്തുന്ന തെങ്ങിലോക്കെ കയറി നീരയും എടുത്തു കുറച്ചു നേരം വിശ്രമിച്ചു ശേഷം എടുത്ത നീരയോക്കെ പാത്രങ്ങളിലാകി വച്ച്  സാവധാനം സൈക്കിളും ചവിട്ടി വീട്ടിലേക് പോകുന്ന ഒരു സാധു മനുഷ്യന്‍. ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നം തന്നെ ആയിരുന്നു. കക്ഷി പറയുന്നതൊന്നും മനസ്സില്ലാകുകയെ ഇല്ല..

1 അഭിപ്രായം:

Unknown പറഞ്ഞു...

nalla thudakkam...
aduthadu vayikyanayi curiosityode kathirikyunnu